ഭാര്യക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനിടെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴയിൽ അന്തരിച്ച ഭാര്യയുടെ അന്ത്യകർമ്മങ്ങൾക്കിടയിൽ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു. മുഹമ്മദ് കുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭാര്യ റഷീദ ബീവി മരണപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ ഖബറടക്കത്തിനു മുമ്പ് അന്ത്യോപചാരം അർപ്പിക്കുന്നതിനിടയിൽ മുഹമ്മദ് കുഞ്ഞ് കുഴഞ്ഞു വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കക്കാഴം പള്ളിയിൽ മൃതദേഹങ്ങൾ ഖബറടക്കി. മക്കള്‍: മസൂദ്, മിന്‍ഹാജ്, മനൂജ, മിസ്‌രിയ. മരുമക്കള്‍: ഹാരിസ്, രിഫാന, ഷബീന, ഇര്‍ഫാന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page