കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോംസ്‌റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചതായി പരാതി. ഇത് സംബന്ധിച്ച് അര്‍ജുന്‍ എന്നയാള്‍ക്കെതിരെ അമ്പലത്തറ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. എന്നാല്‍ സംഭവസ്ഥലം രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറി. പെണ്‍കുട്ടിയുമായി യുവാവ് നേരത്തെ സൗഹൃദത്തിലായിരുന്നുവത്രെ. ഇതിന്റെ മറവില്‍ പെണ്‍കുട്ടിയെ ഹോംസ്‌റ്റേയില്‍ എത്തിച്ച് ഉപദ്രവിക്കുകയായിരുന്നുവത്രെ. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മറ്റൊരു പരാതിയിൽ പരാതിയില്‍ ബാബു എന്നയാള്‍ക്കെതിരെയും രാജപുരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. 14വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയിലാണ് കേസെടുത്തത് .






