പ്രൊഫസറുടെ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണം കാണാതായി; പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ സംശയം

കാസര്‍കോട്: കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണം കാണാതായതായി പരാതി. ചെമ്മനാട് കൊവ്വല്‍ കടവത്തെ പ്രൊഫ.കെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ 27 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ചചെയ്തതെന്ന് സംശയിക്കുന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക് ബോക്‌സിനകത്തായിരുന്നു സ്വര്‍ണം സൂക്ഷിച്ചത്. 2025 ജനുവരിമാസത്തിനും 2026 മെയ് ഏഴിനും ഇടയ്ക്ക് 3 തവണയായാണ് സ്വര്‍ണം കാണാതായതെന്ന് മുഹമ്മദ് കുഞ്ഞി മേല്‍പറമ്പ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വീട്ടില്‍ പ്ലംബിക് ജോലിക്കെത്തിയ യുവാവിനെ സംശയമുള്ളതായും പരാതിയില്‍ പറയുന്നുണ്ട്. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page