അയ്യനെ കാണാൻ അൻപത്തിനാലാം തവണയും ശബരിമലയിലേക്ക്; കണ്ണൂരിൽ ഗുരുസ്വാമിയായി ഈ എം.എൽ.എ

കണ്ണൂർ: ശബരിമല ശാസ്താവിന്റെ ദര്‍ശനപുണ്യം തേടി പതിവു തെറ്റാതെ ഗുരുസ്വാമിയായി കെ.പി.മോഹനന്‍ എം.എല്‍.എ.യും സംഘവും പുത്തുരിലെ വീട്ടിൽ നിന്നും കെട്ടും നിറച്ച് യാത്ര തിരിച്ചു. പുത്തൂരിലെ തറവാട്ടു വീട്ടിൽ നിന്നും ഭാര്യ ഹേമജ ഉള്‍പ്പടെ 44 സ്വാമിമാര്‍ക്ക് കെട്ടുനിറച്ച് നല്‍കിയാണ് എം.എല്‍.എ. ധര്‍മശാസ്താവിനെ തൊഴാന്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. കോവിഡ് കാലത്ത് ഒഴികെ മുടങ്ങാതെ അയ്യപ്പദര്‍ശനം തേടുന്ന മോഹനന്‍ ഇത് അമ്പത്തിനാലാം തവണയാണ് ഗുരുസ്വാമിയായി ശബരിമലയിലേക്ക് യാത്ര തിരിക്കുന്നത്. രാഷ്ട്രീയ ഭേദമന്യേ വിവിധ തുറകളിലുള്ളവരാണ് അദ്ദേഹത്തെ അനുഗമിക്കുന്നത്. ശബരിമലയിലെത്തി അയ്യപ്പദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും കെ.പി മോഹനൻ സോഷ്യൽ മീഡിയിൽ പങ്കു വയ്ക്കാറുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page