ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം 30കാരിയെ ജീവനോടെ കത്തിച്ചു; പൊള്ളലേറ്റ യുവതി മരിച്ചു

ദിര്‍പൂര്‍: ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം 30കാരിയെ ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഗീത കാതിയാണ് എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവിനെ കെട്ടിയിട്ടശേഷമാണ് ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ്
ചെയ്തവരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. അസമിലെ സോണിത്പൂര്‍ ജില്ലയിലെ ബാഹ്ബരി ഗ്രാമത്തില്‍ മന്ത്രവാദ ചികിത്സയുടെ ഭാഗമായാണ് ഇതെന്നു കരുതുന്നു. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതിള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണ്ത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page