ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം; എല്‍പിജി വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിന് മുമ്പ് തന്നെ ഉപഭോക്താക്കള്‍ക്ക് കിടിലം സമ്മാനം. രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് വില കുറയുക. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാന്‍ കാരണം. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ ചില്ലറ വില്‍പന വില 1757.50 ആകും. മുംബൈയില്‍ 1710 ഉം കൊല്‍ക്കത്തയില്‍ 1868.50, ചെന്നൈയില്‍ 1929 എന്നിങ്ങനെയാണ് പുതുക്കിയ വില. അതേസമയം ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. എല്ലാ മാസവും എണ്ണ കമ്പനികള്‍ നടത്തുന്ന വില അവലോകനത്തിലാണ് തീരുമാനമുണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page