കോടികളുടെ കള്ളപ്പണ ഇടപാട്; മഹാദേവ് ബെറ്റിംഗ് ആപ്പ് ഉടമകളിൽ ഒരാൾ ദുബായിൽ പിടിയിൽ

ദുബായ്:മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ ഉടമകളില്‍ ഒരാളായ രവി ഉപ്പലിനെ കസ്റ്റഡിയിലെടുത്ത് ദുബായ് പൊലീസ്. ദുബായില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലാവുന്നത്.ഇഡിയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ ഉപ്പലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് കസ്റ്റഡിയില്‍ എടുക്കാൻ കാരണം.
അതേസമയം ഇഡി അധികൃതര്‍ ഉപ്പലിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ദുബായ് പൊലീസുമായി ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡ് പൊലീസിനും, മുംബൈ പൊലീസിനും പുറമേ അനിധൃത വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കല്‍ കേസിലുമാണ് ഉപ്പലിനെതിരെ അന്വേഷണം നടക്കുന്നത്.43കാരനായ രവി ഉപ്പലിനെ കഴിഞ്ഞയാഴ്ച്ച തന്നെ ദുബായ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നാണ് സൂചന. ഉപ്പലിനും, മഹാദേവ് ആപ്പിനുമെതിരെ നേരത്തെ ഇഡി കുറ്റപത്രം തയ്യാറാക്കിയിരുന്നു. മറ്റൊരു ഉടമ സൗരഭ് ചന്ദ്രാകറും കേസ് നേരിടുന്നുണ്ട്. കള്ളപണം തടയല്‍ നിയമപ്രകാരം ഛത്തീസ്ഗഡ് കോടതിയില്‍ ഇഡി നേരത്തെ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇതിന് ശേഷം ഇഡി അഭ്യര്‍ഥനകളെ തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. പസഫിക് ഓഷ്യന്‍ രാഷ്ട്രമായ വനോതുവിലേക്കുള്ള പാസ്‌പോര്‍ട്ട് ഉപ്പല്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ദുബായ് വിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. അതേസമയം യുഎഇയിലെ ഒരു ഓഫീസ് കേന്ദ്രമാക്കിയാണ് മഹാദേവ് ഓണ്‍ലൈന്‍ ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page