മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും യാത്രാതടസം സൃഷ്ടിക്കും; ഞായറാഴ്ച പെരുന്നാള്‍ കച്ചവടം പാടില്ലെന്ന് പൊലീസിന്റെ കര്‍ശന നിര്‍ദേശം

ഇടുക്കി: നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയില്‍ പെരുന്നാള്‍ കച്ചവടം പാടില്ലെന്ന് പൊലീസിന്റെ കര്‍ശന നിര്‍ദേശം. ഇടുക്കി തൊടുപുഴയിലെ മുട്ടം ഊരക്കുന്ന് ക്നാനായ പള്ളിയിലാണ് തിരുന്നാള്‍ നടക്കുന്നത്. ഡിസംബര്‍ പത്തിനാണ് പള്ളി തിരുനാളിന്റെ പ്രധാന ദിവസം ഇതിനോടനുബന്ധിച്ച് വഴിയോര കച്ചവടങ്ങള്‍ പാടില്ലെന്നാണ് പൊലീസിന്റെ ഉത്തരവ്. അന്ന് ഉച്ചകഴിഞ്ഞ് തൊടുപുഴയില്‍ നിന്ന് ഇടുക്കിയിലേയ്ക്ക് പോകുന്ന മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും പെട്ടിക്കടകള്‍ യാത്രാതടസം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഒരു ദിവസത്തേയ്ക്കാണ് കടകള്‍ ഒഴിപ്പിക്കുന്നത്. എന്നാല്‍ പ്രധാന ദിവസം കച്ചവടം നടന്നില്ലെങ്കില്‍ കടകള്‍ പൂട്ടിപ്പോകുന്ന സ്ഥിതിയുണ്ടാവുമെന്ന് വ്യാപാരികള്‍ പറയുന്നു. എല്ലാ വര്‍ഷവും തിരുനാള്‍ ദിനങ്ങളില്‍ റോഡരികില്‍ വ്യാപാരമുണ്ടാവാറുണ്ട്. അതേസമയം നവകേരള സദസിന് ഇന്ന് എറണാകുളത്ത് തുടക്കമാവുകയാണ്

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page