ട്രെയിന്‍ യാത്രക്കിടെ വീണ്ടും പീഡനശ്രമം; യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ച് യുവ അധ്യാപിക

കണ്ണൂര്‍: ട്രെയിന്‍ യാത്രക്കിടെ യുവ അധ്യാപികയുടെ സ്വകാര്യ ഭാഗത്ത് കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോഴിക്കോട് ഉണ്ണിക്കുളം ശിവപുരം സ്വദേശി കുന്നുമ്മല്‍ ഷഹബാനത്ത് ഷിജാസാ(32)ണ് അറസ്റ്റിലായത്. കണ്ണൂര്‍ റെയില്‍വെ പൊലീസിന്റെ സഹായത്തോടെ കോഴിക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ മംഗളൂരുവിക്കുള്ള ചെന്നൈ മെയിലിലായിരുന്നു സംഭവം. വടകരയില്‍ നിന്നും കണ്ണൂരിലേക്ക് ചെന്നൈ മെയിലില്‍ കയറിയ തളിപ്പറമ്പ് സ്വദേശിനി ഇരുപത്തിമൂന്നുകാരിയായ അധ്യാപികയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളം വച്ചതോടെ യുവാവ് അടുത്ത കംപാര്‍ട്ട്‌മെന്റിലേക്ക് കടന്നുപോയി. യാത്രക്കാര്‍ തിരയുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി പിന്നീട് മാഹി റെയില്‍വെ സ്റ്റേഷനിലിറങ്ങുയും ബസ് മാര്‍ഗം കണ്ണൂരിലെത്തുകയുമായിരുന്നു. എന്നാല്‍ അധ്യാപികയും ഇയാളെ പിന്തുടര്‍ന്നിരുന്നു. യുവതി കണ്ണൂരിലെത്തുകയും ബസ് സ്റ്റാന്റില്‍ വെച്ച് ഇയാളെ പിടികൂടുകയും നാട്ടുകാരുടെ സഹായത്തോടെ കണ്ണൂര്‍ റെയില്‍വേ പൊലീസിലേല്‍പിക്കുകയും ചെയ്തു. യുവതി അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കോഴിക്കോട് സ്റ്റേഷന്‍ പൊലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞു വ്യാപാരിയെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി; പിന്നീട് കിടപ്പു മുറിയിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്തി, കുബണൂരിലെ യുവതി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page