കോളേജ് വിദ്യാർത്ഥികൾക്ക് MDMA വിൽപ്പന; യുവാവ് പിടിയിൽ

മീനങ്ങാടി: വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയില്‍. മുട്ടില്‍ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്.ചെണ്ടക്കുനി പോളിടെക്നിക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നില്‍ക്കുമ്ബോഴാണ് അറസ്റ്റ്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി, വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍ക്കുന്നയാളാണ് പ്രതിയെന്നാണ് എക്സൈസ് കണ്ടെത്തല്‍. എക്സൈസ് ഇൻ്റലിജൻസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടര്‍ എം.കെ സുനില്‍, ബത്തേരി റേഞ്ച് ഇൻസ്പെക്ടര്‍ കെബി ബാബുരാജ്, പ്രിവൻറീവ് ഓഫീസര്‍മാരായ ജി. അനില്‍കുമാര്‍, സി.വി ഹരിദാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എഎസ് അനീഷ്, നിക്കോളാസ് ജോസ്, ദിനീഷ്. എം. എസ് ഡ്രൈവര്‍ പ്രസാദ് എന്നിവരായിരുന്നു പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page