പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്?ഗാസ കരാർ ലംഘനം; തടവുകാരെ മോചിപ്പി ക്കുന്നതു ഹമാസ് വൈകിപ്പിക്കുന്നു; അന്ത്യശാസനവുമായി ഇസ്രായേൽ

ടെൽ അവീവ് : 48 ദിവസത്തെ യുദ്ധത്തിനു ശേഷം നാലു ദിവസത്തേക്കു ഹമാസും ഇസ്രായേലും ചേർന്നുണ്ടാക്കിയ വെടി നിറുത്തൽ കരാർ ഉലയുന്നു.
           ഇന്നു രാത്രിക്കുളളിൽ മുഴുവൻ തടവുകാരെയും മോചിപ്പിക്കണമെന്നു ഇസ്രായേൽ ഹമാസിന് അന്ത്യശാസനം നൽകി. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി ഉയർന്നിരിക്കുകയാണ്.
        വെടി നിറുത്തൽ കരാറനുസരിച്ച് ആദ്യത വണ ഹമാസ് 13 ഇസ്രായേൽ തടവുകാരെ മോചിപ്പിച്ചിരുന്നു. 39 പാലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. എന്നാൽ വടക്കൻ ഗാസയിലേക്കുള്ള സഹായ ട്രക്കുകളെ ഇസ്രായേൽ തടഞ്ഞു വയ്ക്കുന്നുവെന്നും തെക്കൻ ഗാസയിൽ ഡ്രോൺ നിരീക്ഷണം തടത്തുന്നുവെന്നും ആരോപിച്ചാണ് തടവുകാരുടെ മോചനം ഹമാസ് വൈകിപ്പിക്കുന്നത്. അതേസമയം ഗാസയുടെ ആരോപണങ്ങൾ ഇസ്രായേൽ നിഷേധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page