ആ ഭാഗ്യശാലി എവിടെ? ലോട്ടറിയിലൂടെ കോടീശ്വരന്മാരെ സൃഷ്ടിച്ച ദമ്പതിമാരും കോടീശ്വരര്‍

കാസര്‍കോട്: കേരള പൂജ ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ടിക്കറ്റ് വിറ്റത് കണ്ണൂര്‍ സ്വദേശിയായ ജോജോ ജോസഫും ഭാര്യ മേരിക്കുട്ടിയും ചേര്‍ന്ന് മജീര്‍പള്ള ഭാരത് ലോട്ടറി ഏജന്‍സിയിലൂടെ. ഒന്നാം സമ്മാനവും രണ്ടാം സമ്മാനമായ ഒരുകോടിയുടെയും ടിക്കറ്റ് വില്‍പന നടത്തിയതും ഇവര്‍ തന്നെ. ലോട്ടറിയിലൂടെ കോടീശ്വരന്മാരെ സൃഷ്ടിച്ച ഈ ദമ്പതിമാരും ഇപ്പോള്‍ കോടീശ്വരന്മാരായി. ലോട്ടറി ടിക്കറ്റുകള്‍ കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനത്തില്‍ കൊണ്ടുപോയാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ ആര്‍ക്കാണ് വിറ്റതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഇരുവരും 13 വര്‍ഷം മുമ്പാണ് ഹൊസങ്കടി മൊറത്തണയില്‍ താമസമാരംഭിച്ചത്. ലോട്ടറി ടിക്കറ്റ് വില്‍പ്പന തുടങ്ങിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. ആദ്യമായാണ് ബംബര്‍ പ്രൈസ് ലഭിക്കുന്നത്. നേരത്തെ 100 മുതല്‍ മൂന്നുലക്ഷം രൂപവരെ ഇവര്‍ വില്‍പ്പന നടത്തിയ ടിക്കറ്റുകള്‍ക്കു സമ്മാനമായി ലഭിച്ചിട്ടുണ്ട്. ബംബര്‍ സമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയ ഭാരത് ലോട്ടറി ഏജന്‍സിക്ക് ഒന്നേകാല്‍ കോടി രൂപ കമ്മീഷന്‍ ലഭിക്കും. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയതിനു 10 ലക്ഷം രൂപയും കമ്മീഷന്‍ ലഭിക്കുന്നതാണ്. അതേസമയത്ത് ഒന്നാംസമ്മാനം നേടിയ ആ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്താണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page