അനന്തപുരം ക്ഷേത്ര കുളത്തിലെ പുതിയ മുതലയുടെ സാന്നിധ്യം ; വനം വകുപ്പിനെ അറിയിച്ചെന്ന് ക്ഷേത്ര ഭാരവാഹികൾ;കൊണ്ട് വന്നിട്ടതാണെന്ന പ്രചാരണം തള്ളി അധികൃതർ

കാസർകോട്: അനന്തപുരം ക്ഷേത്ര കുളത്തിൽ മുതല പ്രത്യക്ഷപ്പെട്ട വിവരം വനം വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചെന്ന് ക്ഷേത്രം ഭാരവാഹികൾ   വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുതലയുടെ കാര്യത്തിൽ തുടർ നടപടികൾ അധികൃതരുടെ നിർദേശ പ്രകാരമായിരിക്കും   ചെയ്യുക. സംരക്ഷിത വിഭാഗത്തിൽ പെടുന്ന മുതല ക്ഷേത്ര കുളത്തിൽ കഴിയുന്നതിൽ നിലവിൽ തടസങ്ങൾ ഒന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുതല ഊട്ട് വഴിപാട് പുന:സ്ഥാപിക്കുന്ന കാര്യത്തിൽ തന്ത്രി അടക്കമുള്ളവരുടെ അഭിപ്രായം തേടുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ആരെങ്കിലും മുതലയെ കൊണ്ട് വന്നിട്ടതാകാമെന്ന വാദത്തെ അധികൃതർ തള്ളിക്കളഞ്ഞു. 16 സിസിടിവി ക്യാമറകൾ ക്ഷേത്ര പരിസരത്തുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം വാദങ്ങൾ ബാലിശമാണെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.കാഞ്ഞങ്ങാട് സ്വദേശികളാണ് ആദ്യം മുതലയുടെ സാന്നിധ്യം ശ്രദ്ധിച്ചത്. ഇവർ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പിന്നീട് ക്ഷേത്ര ഭാരവാഹികൾ മുതലയെ കണ്ടതായി സ്ഥിരീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊതുസ്ഥലത്ത് പുകവലിച്ച പോലെ; ചോദ്യം ചെയ്യലില്‍ വലിച്ചതു എം ഡി എം എ ആളെന്നു തിരിച്ചറിഞ്ഞു; പോരാത്തതിന് ആളൊരു വാറണ്ട് പ്രതിയാണെന്നു മനസ്സിലാക്കിയ പൊലീസ് മീഞ്ച സ്വദേശിയെ അറസ്റ്റു ചെയ്തു

You cannot copy content of this page