പൂഴിക്കടത്തിന് എസ്‌കോര്‍ട് വാഹനം; വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഉപയോഗിച്ച പ്രതി അറസ്റ്റില്‍

കണ്ണൂര്‍: വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ച യുവാവ് അറസ്റ്റില്‍. നാറാത്ത് മടത്തികൊവ്വല്‍ സ്വദേശി ഷമ്മാസിനെ(35)യാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചലില്‍ വ്യാഴാഴ്ച രാത്രിയോടെ മയ്യില്‍ വെച്ചാണ് പ്രതിയെ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച സ്‌കൂട്ടറുമായി പിടികൂടിയത്. അഴീക്കോട് സ്വദേശിനിയുടെ സ്‌കൂട്ടറിന്റെ കെ എല്‍.13.എ.എന്‍. 1577 നമ്പര്‍ ഉപയോഗിച്ചാണ് വര്‍ഷങ്ങളായി ഇയാള്‍ വാഹനം ഓടിച്ചതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ ഓടിച്ച വാഹനത്തിന് പിഴ വീഴുമ്പോള്‍ അഴീക്കോട് സ്വദേശിനി പിഴ ഒടുക്കേണ്ട അവസ്ഥയുമുണ്ടായിരുന്നു. അഞ്ച് വര്‍ഷമായി രജിസ്‌ട്രേഷന്‍ എടുക്കാതെ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടപ്പിച്ച് മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ഉപയോഗിച്ചു വരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. എസ്.ഐ എം പ്രശോഭ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനീത്, റാസിം, പ്രണവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. വ്യാജനമ്പര്‍പ്ലേറ്റുള്ള വാഹനവും കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page