കാസർകോട് : വീടു കേന്ദ്രീകരിച്ച് സമാന്തര ബാര്‍ നടത്തി വന്ന യുവാവ് അറസ്റ്റില്‍.പെരിയ മൊയോലത്തെ വി.വി ഉപേന്ദ്രനെയാണ് 3.260 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി ഹൊസ്‌ദുര്‍ഗ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. കാസര്‍കോട്, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രിവന്റീവ് ഓഫീസര്‍ പി.സുജിത്തും സംഘവുമാണ് ഉപേന്ദ്രനെ വീട്ടില്‍ വച്ച് അറസ്റ്റു ചെയ്‌തത്. നിരവധി അബ്‌കാരി കേസുകളില്‍ പ്രതിയായ ഉപേന്ദ്രന്‍ ഏറെക്കാലമായി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. ഇതിനൊടുവിലാണ് ഇയാളെ കര്‍ണ്ണാടക മദ്യവുമായി പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം.എം രവീന്ദ്രന്‍, ഐ.സി യൂണിറ്റ് പ്രിവന്റീവ് ഓഫീസര്‍ എന്‍.വി ദിവാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ന്മാരായ പി.കെ ബാബു രാജന്‍, ഇ.എം രമേഷ് ബാബു, ടി.വി ഗീത, ഡ്രൈവര്‍ മഹേഷും എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്‌തു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധയില്‍ കാട്ടുമാടത്തെ പ്രസാദ്, ഒടയംചാലിലെ ജീപ്പ് ഡ്രൈവര്‍ വിജയന്‍ എന്നിവരെയും എക്‌സൈസ് അറസ്റ്റു ചെയ്‌തു.
