മംഗളൂരു: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ യുവാവ് മരിച്ചു. കുന്ദാപുര കിരാടി ഹഞ്ചിനമന സ്വദേശി പ്രമോദ് ഷെട്ടി (24) ആണ് മരിച്ചത്. ഹഞ്ചിനമനയിലെ ബാബണ്ണ ഷെട്ടിയുടെയും ബേബി ഷെട്ടിയുടെയും മകനാണ്. ഞായാറാഴ്ച രാത്രി വീടിന്റെ വരാന്തയില്‍ വച്ചാണ് ഇടിമിന്നലേറ്റത്. ചെറിയ മഴ പെയ്തപ്പോള്‍ വീടിന്റെ തുറന്ന വരാന്തയില്‍ പ്രമോദ് മൊബൈലില്‍ ആരോടോ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് ഇടിമിന്നലേറ്റ് നിലത്ത് വീഴുകയായിരുന്നു. ബ്രഹ്മാവറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പ്ലസ് ടു പഠനം കഴിഞ്ഞ് ബ്രഹ്മാവറിലെ തുണിക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. മികച്ച വോളിബോള്‍ കളിക്കാരനുമായിരുന്നു. രണ്ട് സഹോദരന്മാരുമുണ്ട്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)