ബൈക്ക് അപകടത്തിൽ നവ വരൻ മരിച്ചു;ഭാര്യക്ക് സാരമായി പരിക്ക്

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മോളൂരില്‍ ബൈക്ക് അപകടത്തില്‍ നവവരന്‍ മരിച്ചു. മോളൂര്‍ തവളപ്പടിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.കരുമാനാം കുറുശ്ശി പുത്തന്‍ വീട്ടില്‍ ജിബിന്‍ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
ഒക്ടോബര്‍ 18 നായിരുന്നു ഇരുവരുടെയും വിവാഹം. തൃശൂര്‍ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടില്‍നിന്നും ബൈക്കിൽ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു. മോളൂര്‍ തവളപ്പടിയിലെ ഇറക്കത്തില്‍ വച്ച്‌ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചായിരുന്നു അപകടം. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ പ്രദേശവാസികള്‍ ഓടിയെത്തി ഇരുവരെയും  വാണിയംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല. ശ്രീഷ്മ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page