നടൻ വിനായകൻ അറസ്റ്റിൽ ; നടപടി മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച്

കൊച്ചി:മദ്യപിച്ച് പൊലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള പരാതിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെയായിരുന്നു സംഭവം.വിനായകനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പൊലീസ് അറിയിച്ചു. മദ്യലഹരിയില്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.നേരത്തെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയെന്ന സംഭവത്തില്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ കേസ്. ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ വിനായകനെ പോലീസ് ചോദ്യം ചെയ്യുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page