അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്ത അമ്മയെ കൊലപെടുത്താൻ ശ്രമിച്ച മകനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി; നടപടി വൈദ്യ പരിശോധനാ റിപ്പോർട്ടിനെ തുടർന്ന്.

കാസർകോട് : അമിതമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ   അമ്മയെ തലക്കടിച്ച്  കൊലപ്പെടുത്താൻ ശ്രമിച്ച മകനെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയെ(63) തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച  മകന്‍ സുജിത്ത്(34) നെയാണ്   ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചത്. നീലേശ്വരം ഇൻസ്പെക്ടർ കെ.പ്രേം സദൻ  അറസ്റ്റു ചെയ്ത സുജിത്തിനെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ മാനസിക വൈകല്യമുളളതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കോടതി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

You cannot copy content of this page