മൂന്നരപവന്‍ സ്വര്‍ണമാല കാണാതായതോടെ തെരച്ചില്‍ നടത്തി; കള്ളനായത് വീട്ടില്‍ വളര്‍ത്തുന്ന പോത്തും; അകത്താക്കിയ സ്വര്‍ണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോള്‍

കുട്ടികള്‍ നാണയങ്ങളോ ഏതെങ്കിലും ലോഹമോ പ്ലാസ്റ്റിക് വസ്തുക്കളോ വിഴുങ്ങുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടോ കേട്ടിട്ടോ ഉണ്ട്. എന്നാല്‍, കാലിത്തീറ്റയ്ക്കൊപ്പം പോത്ത് മൂന്നരപവന്‍ സ്വര്‍ണം തിന്ന സംഭവമാണ് വാഷിമില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. മൂന്നര പവന്‍ സ്വര്‍ണ മാല പോത്തിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. പാത്രത്തില്‍ അകപ്പെട്ട മാലയാണ് പോത്ത് അകത്താക്കിയത്. മാഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സര്‍സി ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ രാംഹാരി ഭോയാര്‍ തന്റെ സോയ ഫാമില്‍ നിന്ന് പോത്തിന് കൊടുക്കാന്‍ സോയാബീന്‍ കൊണ്ടുവന്നിരുന്നു. രാംഹാരിയുടെ ഭാര്യ ഗീതാബായി ഒരു പ്ലേറ്റില്‍ സോയ വച്ച് കൊടുത്തപ്പോള്‍ മാല അതിലേക്ക് വീഴുകയായിരുന്നു. എന്നാല്‍, ഗീതാബായി അത് ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയോടെയാണ് സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. മോഷണം നടന്നിട്ടുണ്ടെന്നാണ് ആദ്യം കരുതിയത്. പിന്നീട് സോയാബീനിനൊപ്പം സ്വര്‍ണമാലയും പോത്ത് കഴിച്ചുവെന്ന് സംശയം തോന്നിയതോടെ അതിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോവുകയായിരുന്നുവെന്ന് ഗീതാബായി പറഞ്ഞു. ശസ്ത്രക്രിയ്ക്ക് ശേഷമാണ് മാല ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. കന്നുകാലികള്‍ പ്ലാസ്റ്റിക്, നാണയങ്ങള്‍, അപകടകരമായ പല വസ്തുക്കള്‍ എന്നിവ അകത്താക്കിയാല്‍ ശസ്ത്രക്രിയ നടത്തുന്നത് പതിവാണ്. എന്നിരുന്നാലും, 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണം ലഭിക്കുന്നത് അത്യപൂര്‍വമാണെന്ന് ശസ്ത്രക്രിയ നടത്തിയ മൃഗഡോക്ടര്‍ ബാലാസാഹേബ് പറഞ്ഞു. ഇതോടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണവും പോത്തിന്റെ ജീവനും രക്ഷപ്പെട്ടു. സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായിരുന്നു. ഇതുമൂലം കര്‍ഷകനായ രാമകൃഷ്ണ ബോയര്‍ക്ക് ഏറെ ചെലവ് ലാഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page