നിരവധി കേസുകളില്‍ പ്രതിയായ ആസിഫ് കടത്താന്‍ ശ്രമിച്ചത് 13.5 ഗ്രാം എം.ഡി.എം.എ; പിടിയിലായത് വാഹനപരിശോധനക്കിടെ

കാസര്‍കോട്: നിരവധി കേസുകളിലെ പ്രതി എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. നെല്ലിക്കട്ട സ്വദേശി മുഹമ്മദ് ആസിഫി (27)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം നെല്ലിക്കട്ട ആമുനഗറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മുഹമ്മദ് ആസിഫിനെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടയില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദ് ആസിഫിനെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് 13.5 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ മുഹമ്മദ് ആസിഫിനെതിരെ വിദ്യാനഗര്‍, കാസര്‍കോട് ടൗണ്‍ സ്റ്റേഷനുകളിലായി ആറോളം കേസുകളുളളതായി പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.മനു, റോജന്‍, ഡ്രൈവര്‍ കൃഷ്ണനുണ്ണി, ഡ്രൈവര്‍ കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രജീഷ്, നിജിന്‍ എന്നിവരും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page