13 കാരിയെ പീഡിപ്പിച്ച 39 കാരന് 85 വര്‍ഷം തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരായാക്കിയ കേസില്‍ പ്രതിക്ക് 85 വര്‍ഷം തടവും 3,75,000രൂപ പിഴയും ശിക്ഷ വിധിച്ചു. ഉദയപുരം തലൂഞ്ഞി ഹൗസില്‍ ടി വി.ഉദയനെ(39)യാണ് ഹോസ്ദുര്‍ഗ് അതവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി. സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം 9 മാസം അധിക തടവും അനുഭവിക്കണം. പോക്‌സോ ആക്ടിലെ വിവിധ വകുപ്പ് പ്രകാരവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരവുമാണ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2018 ഏപ്രില്‍ മാസത്തിലാണ് പ്രതി 13 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രാജപുരം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ ഇന്‍സ്‌പെക്ടര്‍ വി. ഉണ്ണികൃഷ്ണന്‍ ആണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പിടിയിലായ നാട്ടക്കല്ല് സ്വദേശിയായ യുവാവ് പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ടു; സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി റെയില്‍വേ പൊലീസ്

You cannot copy content of this page