ശ്രീമലയിലേക്ക് വൃശ്ചികപ്പച്ച പ്രകൃതി പഠനയാത്ര നടത്തി

കുറ്റിക്കോൽ : ജീവനം ജൈവവൈവിധ്യ സമിതി , മാണിമൂല യംങ്ങ് ചാലഞ്ചേഴ്സ് ക്ലബ്ബു മായി ചേർന്നു ശ്രീമലയിലേക്ക് വൃശ്ചികപ്പച്ച പ്രകൃതിപഠനയാത്ര നടത്തി. ശ്രീമലയുടെ താഴ്‌വരയിൽ പ്രകൃതി സംരക്ഷണ പ്രവർത്തകൻ ജയനാരായണൻ നായർ പഠന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ജീവനം സെക്രട്ടറി പി.വി ശശി,
കോഡിനേറ്റർമാരായ കെ.ടി സുകുമാരൻ, സുഭാഷ് വനശ്രീ നേതൃത്വം നൽകി.
വനം വകുപ്പ് ജീവനക്കാരായ രാമചന്ദ്രൻ, ആതിര, സുമിത്ര, രഞ്ജീഷ് സഹായികളായി. കാടിന്റെ തോഴി ‘വേദക്ക’എന്ന വേദാവതിയമ്മയെ പഠനയാത്രാംഗങ്ങൾ പൊന്നാടയണിച്ച് ആദരിച്ചു.
ജീവനം ഭാരവാഹികളായ എ. ഗോപാലകൃഷ്ണൻ നായർ, എം.ദാമോദരൻ, സുരേന്ദ്രൻ , രാജേന്ദ്രൻ എം , മധുസൂദനൻ, ഇക്ബാൽ, മൊയ്‌തീൻ കുഞ്ഞി, റഷീദ്, അബ്ദുൾ റഹ്മാൻ, ഖലീൽ, മോഹനൻ , രതീഷ് , ജയചന്ദ്രൻ സി ,
രാജൻ മുനിയൂർ, വനജകുമാരി, നീലാംബരൻ , പത്മാവതി, ഉമാദേവി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page