സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബൈനറി സിനിമയുടെ സംവിധായകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവസംവിധായകനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കുട്ടിയെ പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. പൊലീസ് കേസ് എടുത്തതോടെ ജാസിക് ഒളിവില്‍ പോയിരുന്നു. ഒളിച്ച് താമസിച്ചിരുന്ന നടക്കാവിലെ വീട്ടില്‍ പൊലീസ് എത്തിയതോടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ബൈനറി എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി. നേരത്തെ 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന മറ്റൊരു പരാതിയില്‍ ജാസിക് അലി അറസ്റ്റിലായിരുന്നു. അതേസമയം, ഇതേ പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുമ്പ് ഇയാള്‍ അറസ്റ്റിലായിരുന്നു.ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതിയെ ഞായറാഴ്ച മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page