കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ   പ്രസവം ; ബല്ല കടപ്പുറം സ്വദേശിനിക്കാണ് സാധാരണ പ്രസവത്തിലൂടെ കുഞ്ഞ് ജനിച്ചത്

കാസർകോട് :  മാര്‍ച്ച് 31ന് തുറന്ന് പ്രവ‍ർത്തനം ആരംഭിച്ച കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 4 മാസം ആകുമ്പോഴാണ് ആദ്യത്തെ കുട്ടി ജനിക്കുന്നത്. കാഞ്ഞങ്ങാട് ബല്ല കടപ്പുറം സ്വദേശിനിയാണ് പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി അധികൃതർ അറിയിച്ചു. കാസര്‍ഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ‍സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രിയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററും കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് സിസ്റ്റവും സജ്ജമാക്കിയെന്നും മന്ത്രി അറിയിച്ചു.കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കിഫ്ബി വഴി 160 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് അനുവദിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page