കാറിന് തീപിടിച്ച് പൊട്ടിതെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാവേലിക്കര: കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് അപകടമുണ്ടായത്. കാർ ഓടിച്ച മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് എന്ന കണ്ണൻ (35) ആണ് മരിച്ചത്.  പുലർച്ചെ 12.30 ന് ആണ് അപകടമുണ്ടായത്. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
സമാനമായ  രീതിയിൽ കാർ കത്തി അടുത്തിടെ നിരവധി അപകടങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page