ചെറുവത്തൂർ : കഥാകൃത്തും റേഡിയോ നാടക രചയിതാവും സാഹിത്യ രംഗത്ത് നിരവധി പുരസ്ക്കാര ജേതാവുമായ ചന്ദ്രൻ പൊള്ളപ്പൊയിൽ(55)അന്തരിച്ചു. കൊടക്കാട് പൊള്ളപ്പൊയിൽ സ്വദേശിയാണ്. വൃക്ക രോഗത്തെ തുടർന്നു ദീർഘകാലമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. നിരവധി ടെലിഫിലിമുകളിലും സിനിമകളിലും ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. കണ്ണൂർ ആകാശവാണിക്ക് വേണ്ടി നിരവധി നാടകങ്ങൾ രചിച്ചിരുന്നു. നിരവധി പത്ര മാധ്യമങ്ങളിലും ജോലി ചെയ്തിരുന്നു. . മങ്കത്തിൽ തമ്പായി ആണ് മാതാവ്. ഭാര്യ : ലളിത (പുതുക്കൈ), മകൾ അർച്ചന. സഹോദരൻ നാരായണൻ മങ്കത്തിൽ.സംസ്കാരം ശനിയാഴ്ച രാവിലെ നിളത്താൻ പാറ പൊതുശ്മശാനത്തിൽ.