കോഴിക്കോട്: അഞ്ച് മിനിട്ട് കൊണ്ട് അൽഫാം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിൽ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം. 5 മിനിറ്റ് കൊണ്ട് ഓർഡർ ചെയ്ത അൽഫാം വേണം എന്ന് യുവാക്കൾ ആവശ്യപ്പെട്ടപ്പോൾ ഭക്ഷണം റെഡിയാകാൻ 15 മിനിറ്റ് ആകും എന്ന് ജീവനക്കാർ മറുപടി നൽകിയതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളും തമ്മിൽ വാക്കേറ്റമായി. പിന്നീട് 7 അംഗങ്ങളടങ്ങിയ യുവാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ഹോട്ടൽ ഉടമ പറയുന്നു. യുവാക്കളുടെ മർദ്ദനത്തിൽ മൂന്ന് ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഹോട്ടൽ ഉടമയുടെ പരാതിയിൽ തിരുവമ്പാടി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യം കാണാം. https://fb.watch/m8HZ5VAt1G/
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)