കരിപ്പൂർ വിമാനതാവളത്തിൽ 3 പേരിൽ നിന്നായി രണ്ട് കിലോയിലധികം സ്വ‍ർണ്ണം കസ്റ്റംസ് പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനതാവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കിലോയിലധികം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി.ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രകാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. കണ്ണൂർ സ്വദേശി  ആനകെട്ടിയതിൽ അബ്ദുൾ റസാക്കിൽ നിന്നും മിശ്രിത രൂപത്തിലുള്ള  997 ഗ്രാം സ്വർണ്ണവും, കൊടുവള്ളി സ്വദേശി  ഷെഫീക്കിൽ വാഴപ്പുറം എന്നയാളിൽ നിന്ന് 150 ഗ്രാം സ്വർണ്ണവും, മുനീ‍ർ ചെല്ലപ്പുറം എന്നയാളിൽ നിന്നും 961 ഗ്രാം സ്വർണ്ണവുമാണ് പിടിച്ചെടുത്തത്. അബ്ദുൾ റസാക്കും, മുനീറും ക്യാപ്സ്യൂൾ രൂപത്തിൽ മലാശയത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. ഷെഫീക്ക് സോക്സിനകത്ത് ഒളിപ്പിച്ചാണ് കൊണ്ട് വന്നിരുന്നത്. സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണ്ണം പിന്നീട് വേർതിരിച്ചെടുക്കുമെന്നും  തുടർ അന്വേഷണം നടന്ന് വരികയാണെന്നും എയർ കസ്റ്റംസ് അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കള്ളത്തോക്കും തിരകളുമായി നിരവധി കേസുകളില്‍ പ്രതിയായ പാമ്പ് നൗമാന്‍ കുമ്പളയില്‍ അറസ്റ്റില്‍; തോക്ക് ഏര്‍പ്പാടാക്കി കൊടുത്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട ലക്നൗ സ്വദേശി
ആദൂരില്‍ ഷൂസ് ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിച്ചു; നിലത്തുവീണ കുട്ടിയുടെ ദേഹത്ത് ബെഞ്ചിട്ടു പരിക്കേല്‍പ്പിച്ചു, 5 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്, കുണ്ടംകുഴിയില്‍ ടീ ഷര്‍ട്ട് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിക്കു ക്രൂരമര്‍ദ്ദനം

You cannot copy content of this page