സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടകേസ്    നൽകി കെ.സുധാകരൻ;  കേസ് മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ

എർണാകുളം: എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ, ദേശാഭിമാനി പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ടക്കേസ് നല്‍കിയത്. മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത്  വീട്ടിൽ  കെ സുധാകരന്‍ ഉണ്ടായിരുന്നുവെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു. ദേശാഭിമാനി  വാർത്തയെ അടിസ്ഥാനമാക്കിയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടിയുടെ ആരോപണം.കേസ് സിജെഎം കോടതി നാളെ പരിഗണിക്കും. ഇതില്‍ കൂടുതല്‍ തന്നെ അപമാനിക്കാനില്ലെന്ന് കോടതിക്ക് പുറത്ത് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. താൻ മനസാ വാചാ അറിയാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ക്രിമിനല്‍ അപകീര്‍ത്തി കേസായതിനാലാണ് നേരിട്ട് കോടതിയില്‍ ഹാജരായതെന്നും കെ സുധാകരന്‍ വ്യക്തമാക്കി..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page