കൂടുതൽ ചക്രവാത ചുഴികൾ ; ന്യൂനമർദ്ദവും രൂപപ്പെടുന്നു സംസ്ഥാനത്ത് 5 ദിവസം കൂടെ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കോഴിക്കോട്, വയനാട് ,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, ഇടുക്കി,എറണാകുളം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം  ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മലയോര മേഖലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ജൂലൈ 24 ന്  വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷാ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.തെക്ക് പടിഞ്ഞാറൻ  മധ്യപ്രദേശിനും തെക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് കിഴക്കൻ ഗുജറാത്തിനും മുകളിലായി ചക്രവാത ചുഴി നിലക്കുന്നതിനാൽ ഉത്തരേന്ത്യയിലും മഴ തുടരുമെന്നാണ് മുന്നറിപ്പ്. കേരളത്തിൽ മലയോര മേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ശക്തമായ തിരമാലയും കാറ്റും ഉണ്ടാകുന്നതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page