മിസ്സിസ് കേരള ഗ്ലോബല്‍ കിരീടം കാസര്‍കോട് സ്വദേശിനി ദൃശ്യ ഡി നായര്‍ക്ക്

കൊച്ചി: പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ കാസര്‍കോട് തച്ചങ്ങാട് സ്വദേശിനി ദൃശ്യ ഡി നായര്‍ മിസ്സിസ് കേരള ഗ്ലോബലായി തെരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തില്‍ ശ്രീലക്ഷ്മി ഡി പ്രദീപ് ഫസ്റ്റ് റണ്ണര്‍അപ്പും നമിത കെ ഭാസ്‌കരന്‍ സെക്കന്റ് റണ്ണറപ്പുമായി.
വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത 16 പേര്‍ അവസാന മല്‍സരത്തില്‍ പങ്കെടുത്തു. ഫാഷന്‍, സിനിമ, ബ്യൂട്ടി മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പാനലാണ് സബ്ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് പ്രീതി പറക്കാട്ട് രൂപകല്‍പന ചെയ്ത ഒരുഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ മനോഹരമായ സുവര്‍ണ്ണകിരീടം സമ്മാനിച്ചു. കൊച്ചിയിലെ ലേ മെറീഡിയന്‍ ഹോട്ടലില്‍ വെച്ചാണ് മത്സരം നടന്നത്. പ്രൗഢവും ആകര്‍ഷകവുമായ ചടങ്ങില്‍ സാജ് എര്‍ത്ത് ഹോട്ടല്‍ സി.എം.ഡി സാജന്‍ വര്‍ഗീസ് ദൃശ്യയെ വിജയകിരീടം അണിയിച്ചു. പെഗാസസ് ചെയര്‍മാന്‍ അജിത് രവി, മാനേജിംഗ് ഡയറക്ടര്‍ ജെബിത അജിത് എന്നിവര്‍ ചടങ്ങില്‍ സംബദ്ധിച്ചു. തച്ചങ്ങാട്ടെ പരതേനായ ടി.കെ മാധവന്റെ പേരമകളാണ് ദൃശ്യ.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസ്; വീട്ടില്‍ നിന്നു കൈക്കലാക്കിയ 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്താന്‍ സഹായിച്ചവരെ തിരിച്ചറിഞ്ഞു, ചില പ്രമുഖരും കുടുങ്ങിയേക്കുമെന്നു സൂചന, സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമം തുടരുന്നു

You cannot copy content of this page

Light
Dark