ചട്ടഞ്ചാലില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ കോഴിക്കോട് താമരശേരിയില്‍ ഇറക്കിവിട്ടു; യുവാവ് മേല്‍പറമ്പ് സ്റ്റേഷനിലെത്തി, തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് സൂചന

കാസര്‍കോട്: സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ കാറിലെത്തി തട്ടിക്കൊണ്ടുപോയ യുവാവിനെ ഒരുദിവസത്തിന് ശേഷം താമരശേരിയില്‍ ഇറക്കിവിട്ടു. ചട്ടഞ്ചാല്‍, കുന്നാറയിലെ കെ. അര്‍ഷാദി(27)നെയാണ് തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച രാത്രിയിലാണ് താമരശേരില്‍ യുവാവിനെ ഉപേക്ഷിച്ചു സംഘം കടന്നുകളഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ അര്‍ഷാദ് മേല്‍പറമ്പ പൊലീസ് സ്റ്റേഷനിലെത്തി. യുവാവില്‍ നിന്ന് മൊഴിയെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നത്. കുന്നാറയിലെ ജീലാനി സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തുള്ള ഹോട്ടലിനടുത്ത് സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു അഷ്റഫ്. ഇതിനിടയില്‍ സ്വിഫ്റ്റ് ഡിസെയര്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നു മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. സംഭവത്തില്‍ ചെങ്കള, സിറ്റിസണ്‍ നഗറിലെ തമ്മുവിനും കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ക്കും എതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടയിലാണ് യുവാവ് സ്റ്റേഷനിലെത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page