ഹൃദയതരംഗം: നെല്ലിക്കുന്ന്‌ 50 മൊബൈല്‍ ഫോണ്‍ വിതരണം ചെയ്‌തു

0
32


കാസര്‍കോട്‌: എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എയുടെ ഹൃദയ തരംഗം പരിപാടി ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട്‌ മണ്ഡലത്തില്‍ ഇനി ഒരു കുട്ടിക്കും ഓണ്‍ലൈന്‍ പഠനം മുടങ്ങില്ലെന്നുറപ്പുവരുത്താന്‍ ഫോണില്ലാത്ത കുട്ടികള്‍ക്ക്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ നല്‍കുമെന്ന്‌ നെല്ലിക്കുന്ന്‌ പറഞ്ഞു. ഒന്നാം ഘട്ടമായി ഇന്നു രാവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ 50 കുട്ടികള്‍ക്ക്‌ എം എല്‍ എ സ്‌മാര്‍ട്‌ ഫോണ്‍ നല്‍കി. തുടര്‍ ഘട്ടങ്ങളില്‍ ആവശ്യമുള്ള കുട്ടികള്‍ക്ക്‌ കൂടി ഫോണുകള്‍ നല്‍കുമെന്നും കാസര്‍കോട്‌ മണ്ഡലത്തിലെ ഒരു സ്‌കൂളിലും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടെയും പഠനം മുടങ്ങുന്ന സാഹചര്യം ഇനി ഉണ്ടാവില്ലെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത്‌ രണ്‍വീര്‍ ചന്ദ്‌, ജില്ലാ പൊലീസ്‌ മേധാവി പി.ബി. രാജീവ്‌, ഡി.ഡി.ഇ. പുഷ്‌പ, സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY