‘ഫെഫ്ക’യിലും പൊട്ടിത്തെറി; പ്രാഥമിക അംഗത്വത്തില്‍ നിന്ന് സംവിധായകന്‍ ആഷിക് അബു രാജിവെച്ചു

 

കൊച്ചി: മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയില്‍ നിന്നും സംവിധായകന്‍ ആഷിക് അബു രാജിവെച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലടക്കം നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഫെഫ്കയില്‍ നിന്നുള്ള ആദ്യ രാജിയാണിത്. നേതൃത്വത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം.

തന്റെ പ്രതിഫലത്തില്‍ നിന്ന് നേതൃത്വം കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന് ആഷിക് ആരോപിച്ചു. 20 ശതമാനം കമ്മീഷനു വേണ്ടി സിബി മലയിലും വാശി പിടിച്ചു. ഇതിന്റെ പേരില്‍ താനും സിബി മലയിലും തമ്മില്‍ വാക് തര്‍ക്കം ഉണ്ടായി. നിര്‍ബന്ധ പൂര്‍വ്വം വാങ്ങിയ തുക ഒടുവില്‍ തിരികെ തന്നുവെന്നും ആഷിക് അബു വ്യക്തമാക്കി. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു നേരത്തെ തുറന്നു പറഞ്ഞിരുന്നു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page