പുന്നപ്രയില്‍ കിടപ്പുരോഗിയുടെ മരണം കൊല; വാക്കര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

ആലപ്പുഴ പുന്നപ്രയില്‍ മധ്യവയസ്‌കനെ കട്ടിലില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ആലപ്പുഴ പുന്നപ്രയില്‍ കിടപ്പ് രോഗിയായ അച്ഛനെ മകന്‍ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍. 65 വയസുള്ള സെബാസ്റ്റിയനാണ് കൊല്ലപ്പെട്ടത്. മകന്‍ സെബിന്‍ ക്രിസ്റ്റിയെ (26) പുന്നപ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കിടപ്പ് രോഗിയായിരുന്നു സെബാസ്റ്റ്യന്‍ ഒരു ദിവസം മുന്‍പാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കട്ടിലില്‍ നിന്ന് വീണു മരിച്ചു എന്നാണ് സെബിന്‍ പൊലീസില്‍ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യന്റേത് കൊലപാതകം എന്ന് തെളിഞ്ഞു. കട്ടില്‍ നിന്ന് വീണ് മരിച്ചതാണെന്ന് വീട്ടുകാരെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ വാക്കര്‍ കൊണ്ടാണ് സെബിന്‍ പിതാവിനെ അടിച്ചുകൊന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സെബിന്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page