Category: Local News

ഗീതു മോളുടെ ജീവന്‍ രക്ഷിക്കാന്‍ തമ്പുരാട്ടി ബസ് കാരുണ്യ യാത്ര തുടങ്ങി

കാസര്‍കോട്: ഗീതുമോളുടെ ജീവന്‍ രക്ഷിക്കാനായി ‘തമ്പുരാട്ടി’ ബസിന്റെ കാരുണ്യയാത്രക്ക് തുടക്കമായി. വ്യാഴാഴ്ച രാവിലെ ഏഴിന് നീലേശ്വരത്ത് ആദ്യ തുക നല്‍കി നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജനമൈത്രി

പി. ബാലകൃഷ്ണന്‍ നായര്‍ കാസര്‍കോട് അഡി.എസ്.പി; സി.കെ സുനില്‍ കുമാര്‍ കാസര്‍കോട് ഡിവൈ.എസ്.പി, ബേക്കലില്‍ വി.വി മനോജ്, ഹൊസ്ദുര്‍ഗില്‍ ബാബു പെരിങ്ങോത്തും

കാസര്‍കോട്: എസ്.ഐ, ഇന്‍സ്‌പെക്ടര്‍ സ്ഥലം മാറ്റത്തിന് പിന്നാലെ ഡിവൈ.എസ്.പി അഡി.എസ്.പി തലത്തിലും സ്ഥാന ചലനം. കാസര്‍കോട് ജില്ലാ അഡി.എസ്.പിയായി പി. ബാലകൃഷ്ണന്‍ നായരെ നിയമിച്ചു. കാസര്‍കോട്, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പിയായി നേരത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പാലക്കുന്ന്, പള്ളത്ത് സംസ്ഥാന പാത ഇടിഞ്ഞു താഴുന്നു; വലിയ വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ പാലക്കുന്ന് പള്ളത്ത് റോഡ് ഇടിഞ്ഞു താഴ്ന്നു. അപകടഭീഷണിയെ തുടര്‍ന്ന് ഇതു വഴിയുള്ള വലിയ വാഹനങ്ങള്‍ ദേശീയ പാത വഴി തിരിച്ചു വിട്ടു. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടയിലായിരുന്നു പള്ളത്ത് റോഡ്

കാസർകോട് ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം; കാസർകോട്ട് നളിനാക്ഷൻ കുമ്പളയിൽ വിനോദ് കുമാർ, കാഞ്ഞങ്ങാട്ട് പി. അജിത്ത്കുമാർ

കാസർകോട്: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി കൊണ്ട് ഡി.ജി.പി. ഉത്തരവിറക്കി. കാസർകോട് ടൗൺ സ്റ്റേഷനിൽ പി. നളിനാക്ഷനെയും കുമ്പളയിൽ കെ.പി. വിനോദ് കുമാറിനെയും നിയമിച്ചു. ഹൊസ്ദുർഗ്ഗിൽ പി . അജിത്ത്

സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട്: മൊഗ്രാലില്‍ കുത്തുബീനഗര്‍ മസ്ജിദിന് എതിര്‍വശത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി അമരേന്ദര്‍(24) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്കെത്തിയ ഇയാള്‍ താഴ്ന്ന് കിടന്നിരുന്ന

കാസര്‍കോട് കെയര്‍വെല്‍ ആശുപത്രി സ്ഥാപക ഡയറക്ടര്‍ ഡോ.സിപി അബ്ദുര്‍ റശീദ് അന്തരിച്ചു

മംഗ്‌ളുരു: കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഡോ.സി.പി അബ്ദുര്‍ റശീദ് (77) അന്തരിച്ചു. മംഗ്‌ളുരു മോര്‍ഗന്‍സ് ഗേറ്റ് സ്വദേശിയാണ്. ഏഴ് വര്‍ഷത്തോളം സൗദി അറേബ്യയില്‍ സേവനമനുഷ്ഠിച്ചിരുന്നു. സിപി അബ്ദുല്ല

കാണാതായ യുവാവിനെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കാണാതായ യുവാവിനെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ഭജനമന്ദിരത്തിന് സമീപത്തെ കണ്ണന്‍ എന്ന അര്‍ജ്ജുന്റെ(29) മൃതദേഹമാണ് കോടി കടപ്പുറത്ത് രാവിലെ കണ്ടെത്തിയത്.വ്യാസന്‍-സുഷമ ദമ്പതികളുടെ ഏക മകനാണ് അര്‍ജ്ജുന്‍. ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍

ചെങ്കളയിലെ യുവതിയെ കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്സില്‍ കൊലപ്പെടുത്തിയത് എന്തിന്? ഉത്തരം തേടി പൊലീസ്, താക്കോല്‍ കണ്ടെത്തി

കാസര്‍കോട്: ചെങ്കള സ്വദേശിനി ഫാത്തിമത്ത് സുഹ്റ (42)യെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ കൊലപ്പെടുത്തിയത് എന്തിന്? കൊലപാതകത്തിന് ശേഷം ക്വാര്‍ട്ടേഴ്സ് പൂട്ടി താക്കോലുമായി കടന്നു കളഞ്ഞ ആണ്‍സുഹൃത്ത് ചെങ്കള റഹ്‌മത്ത് നഗറിലെ ഹസൈനാര്‍ (30) കാസര്‍കോട്ടെ ലോഡ്ജ്

പനി ബാധിച്ചു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ഇരുകൈകളും അറുത്തുമുറിച്ചു

കാസര്‍കോട്: പനി ബാധിച്ചെത്തിയ യുവാവിന്റെ ഇരുകൈകളും അറുത്തു മുറിച്ചു. കുമ്പളയിലെ ഒരു സ്വകാര്യാശുപത്രിയിലാണ് സംഭവം. ഒരാഴ്ച മുമ്പ് കിളിംഗാര്‍ കക്കളയിലെ രഞ്ജിത്തിനെ പനി ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി ഡെങ്കിപ്പനിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും അതിനുള്ള

മഞ്ചേശ്വരം സര്‍വ്വീസ് ബാങ്ക് മുന്‍ പ്രസിഡണ്ടും സിപിഐ നേതാവുമായ ബി.എം അനന്ത അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും സിപിഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജറുമായ ബി.എം അനന്ത (90) അന്തരിച്ചു. മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന് സമീപത്തെ അക്ഷയ

You cannot copy content of this page