Category: Latest

വീട്ടിൽ സ്പെഷ്യൽ ട്യൂഷൻ ഏർപ്പെടുത്തി; ട്യൂഷന് വിളിച്ചുവരുത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഐ നേതാവ് പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഐ നേതാവ് പിടിയില്‍. സിപിഐ കള്ളിക്കാട് ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയാണ് പിടിയിലായത്. തിരുവനന്തപുരം കള്ളിക്കാട് സ്വദേശി രാജേന്ദ്രന്‍ ആണ് പെണ്‍കുട്ടിയ്ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയത്. സ്വകാര്യ ട്യൂഷന്‍

ജമ്മു കാശ്മീരിലെ ഭീകരാക്രമണം; നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു; പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം!

ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ പങ്കുള്ള നാല് ഭീകരരുടെ രേഖാചിത്രം ജമ്മു കശ്മീർ പൊലീസ് പുറത്തുവിട്ടു. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഭീകരരെ കുറിച്ച്

കുവൈറ്റിലെ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചെന്ന് സൂചന; മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു; നിരവധി മലയാളികൾ ആശുപത്രിയിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ പ്രധാനമന്ത്രിയുടെ ധന സഹായം

കുവൈറ്റ് സിറ്റി: മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 25 ഓളം മലയാളികൾ മരിച്ചതായി സൂചന. മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളുൾപ്പെടെ 49 പേർ മരിച്ചതായാണ് വിവരം. 41 മരണം സർക്കാർ ഔദ്യോഗികമായി

കുവൈറ്റിലെ തീപിടിത്തം; മരിച്ചവരിൽ രണ്ട് കാസർകോട് സ്വദേശികളും

കാസർകോട്: ഇന്ന് പുലർച്ചെ കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ രണ്ട് കാസർകോട് സ്വദേശികളും. ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്( 34), പിലിക്കോട് സ്വദേശിയും എളബച്ചിയിൽ താമസക്കാരനുമായ കുഞ്ഞിക്കേളു പൊന്മലേരി ((58) എന്നിവരാണ് മരിച്ചത്. ബന്ധുക്കൾക്കാണ്

കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ 21 പേർ ഇന്ത്യക്കാർ; 11 മലയാളികൾ; മരിച്ചവരിൽ കാസർകോട് സ്വദേശിയും

കുവൈറ്റ്‌ സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 പേർ ഇന്ത്യക്കാർ. 11 പേർ മലയാളികൾ. ഇതില്‍ തിരിച്ചറിഞ്ഞത് കാസർകോട് ചെങ്കള സ്വദേശി രഞ്ജിത്ത് കുണ്ടടുക്ക(34)ത്തെ ആണ്. പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീറിനെയും

അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കു സാധ്യത; കാസര്‍കോട് ജില്ലയില്‍ 16 വരെ യല്ലോ അലേര്‍ട്ട്

അടുത്ത 3 മണിക്കൂറില്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആ ശുഭ വാര്‍ത്ത ഉടന്‍ കേള്‍ക്കും; സൗദി ജയിലിലെ അബ്ദുറഹീമിന്റെ മോചനം അടുത്തു; അവസാന കടമ്പയും പൂര്‍ത്തിയായി

ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അറിയിച്ചു. ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റിന്

‘വയനാട് തുടരണോ റായ്ബറേലി തുടരണോ’?;താന്‍ വലിയൊരു ധര്‍മ്മ സങ്കടത്തിലാണെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: രണ്ടുലോക സഭാമണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട താന്‍ അതില്‍ ഏത് വിടണം, ഏത് സ്വീകരിക്കണം എന്നതിനെക്കുറിച്ച് ധര്‍മ സങ്കടത്തിലാണെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് രാഹുല്‍ ഗാന്ധി തുറന്നു പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു

കുവൈറ്റിലെ തീപ്പിടിത്തം; മരിച്ചവരുടെ എണ്ണം 41 ആയി; മരിച്ചവരില്‍ 5 മലയാളികളും; 43 പേര്‍ ആശുപത്രിയില്‍

ദുബായി: തെക്കന്‍ കുവൈറ്റിലെ മംഗഫ് നഗരത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചതായി ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് പറഞ്ഞു. ഇതില്‍ 5 പേര്‍ മലയാളികളാണെന്നാണ്

18ാം ലോകസഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍; രാജ്യസഭ 27ന്

ന്യൂഡല്‍ഹി: 18ാം ലോക്സഭയിലെ അംഗങ്ങളുടെ ആദ്യ സമ്മേളനം 24ന് ആരംഭിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവ മുഖ്യ അജണ്ട. പാര്‍ലിമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. രാജ്യ സഭയുടെ 264ാമത്

You cannot copy content of this page