സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി ഈ മാസം ആറിന് പുറപ്പെട്ട മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും യാത്ര ചുരുക്കി തിങ്കളാഴ്ച നാട്ടില്‍ തിരിച്ചെത്തും. 22 വരെയാണ് നേരത്തെ യാത്രാപരിപാടി നിശ്ചയിച്ചിരുന്നത്. ഇന്നു രാവിലെ സിംഗപ്പൂരില്‍ നിന്നും മുഖ്യമന്ത്രിയും കുടുംബവും ദുബായിലെത്തി. ഇന്നു നടന്ന മന്ത്രി സഭായോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു. ദുബായി സന്ദര്‍ശനം തിങ്കളാഴ്ച മതിയാക്കും. അന്നുതന്നെ സംസ്ഥാനത്തേക്ക് മടങ്ങും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. നിയമസഭാ സമ്മേളനം അടുത്ത ആഴ്ച ചേരും. നിയമസഭാ സമ്മേളന തിയ്യതി അടുത്ത മന്ത്രി സഭായോഗത്തില്‍ തീരുമാനിക്കും. ഇന്നത്തെ യോഗം അക്കാര്യം ചര്‍ച്ച ചെയ്തില്ല.