Category: Kasaragod

കുമ്പളയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച; യുവാവിനെ അക്രമിച്ച മുഖം മൂടി സംഘം തോക്കുചൂണ്ടി രക്ഷപ്പെട്ടു

കാസര്‍കോട്: കുമ്പളയില്‍ വീണ്ടും കവര്‍ച്ച. ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്ത് കടന്ന സംഘം അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ച്ച ചെയ്തു. മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ച വീട്ടുടമയുടെ സഹോദരനെ അക്രമിച്ച മുഖംമൂടി സംഘം കൈതോക്ക്

ബസിന്റെ മരണപ്പാച്ചില്‍; അണങ്കൂറില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തല കീഴായ് മറിഞ്ഞു; 9 യാത്രക്കാര്‍ക്ക് പരിക്ക്; ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി

കാസര്‍കോട്: കാസര്‍കോട് അണങ്കൂറില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു. 9 യാത്രക്കാര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 9.15 ഓടെ ദേശീയപാത അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപമാണ് അപകടം. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടെക്ക് വരികയായിരുന്ന

നീര്‍ച്ചാല്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. നീര്‍ച്ചാല്‍ ദേവറമട്ടുവിലെ മൗറിസ് ഡിസൂസയുടെ മകന്‍ സന്തോഷ് ഡിസൂസ(34)യാണ് മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ബേള വ്യാകുല മാതാ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും. 14

ദുബായില്‍ കുഴഞ്ഞുവീണുമരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാസര്‍കോട്: ദുബായില്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച മാങ്ങാട് സ്വദേശിയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. മാങ്ങാട് കൂളിക്കുന്നിലെ അജിത്ത്കുമാറാ (28)ണ് മരിച്ചത്.കഴിഞ്ഞ 11 ന് രാവിലെ ദുബായ് ഉമ്മുല്‍ കുവൈനില്‍ ജോലി സ്ഥലത്താണ്

ഒരു വിചിത്ര നീതി

നാരായണന്‍ പേരിയ ‘പൊലീസ് സംശയം തോന്നിയിട്ട് ആരെയും പിന്തുടരാന്‍ പാടില്ല; കോടതിയുടെ വിധിയുണ്ടത്രെ. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവും. ഇത് രണ്ടും പ്രാബല്യത്തിലിരിക്കെ പൊലീസ്, വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നത് തികഞ്ഞ നിയമലംഘനം”പരാതിക്കാരിയുടെ വക്കീലിന്റെ വാദം അംഗീകരിച്ച്

കഞ്ചിക്കട്ട പാലം അടച്ചിട്ട നടപടി; ബദൽ സംവിധാനം ഒരുക്കിയില്ലെങ്കിൽ സമരമെന്ന് ആക്ഷൻ കമ്മിറ്റി

കാസർകോട്: കഞ്ചിക്കട്ട പാലം അടച്ചിട്ടതിനാൽ ബദൽ സംവിധാനം ഒരുക്കണമെന്ന് ആക്ഷൻകമ്മിറ്റി ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകിട്ട് പ്രദേശത്തെ 200 ഓളം ആളുകൾ ചേർന്ന് കർമ്മസമിതിക്ക് രൂപം നൽകി.ബലക്ഷയം മൂലം തകർന്നിരിക്കുന്ന പാലത്തിലൂടെ വലിയ വാഹനങ്ങൾ പോകുന്നതിനു

പടന്നക്കടപ്പുറത്ത് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണം സിപിഎം പ്രവർത്തകർ തടഞ്ഞു; സ്ഥാനാർത്ഥി പൊലീസിൽ പരാതി നൽകി

കാസർകോട്: പടന്നക്കടപ്പുറത്ത് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചരണം തടസ്സപ്പെടുത്തിയതായി പരാതി. സംഭവത്തിൽ എൻഡിഎ സ്ഥാനാർത്ഥി ചന്തേര പൊലീസിൽ പരാതി നൽകി. തൻ്റെ പ്രചരണം തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ അസഭ്യവാക്കുകൾ

മടിക്കേരിയിൽ കാറിടിച്ച് ആരിക്കാടി സ്വദേശിനി മരിച്ചു; ഭർത്താവ് അടക്കം രണ്ടുപേർക്ക് ഗുരുതര പരിക്ക്

മടിക്കേരി: കർണാടക മടിക്കേരിയിൽ കാറിടിച്ച് ആരിക്കാടി സ്വദേശിനി മരിച്ചു. ഭർത്താവ് അടക്കം രണ്ട് പേർക്ക് ഗുരുതര പരിക്ക്. ആരിക്കാടി സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ ഭാര്യ റാബിയ (52) ആണ് മരിച്ചത്. അബൂബക്കർ സിദ്ദീഖ്, റാബിയയുടെ

കോട്ടയം മംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിത്തുടങ്ങി; സമയക്രമം അറിയാം

മംഗളൂരു: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍ ഓടിത്തുടങ്ങി. 19 സ്ലീപ്പര്‍ കോ ച്ചും 2 ജനറല്‍ കംപാര്‍ട്മെന്റും ട്രെയിലുണ്ട്. ആകെ ഏഴ് സര്‍വീസുകളാണ് ഉള്ളത്. ജൂണ്‍ ഒന്നുവരെ മംഗളുരു സെന്‍ട്രല്‍

ജനവാസ കേന്ദ്രത്തിലെത്തിയ പുള്ളിമാന്‍ കിണറില്‍ വീണു; രക്ഷകരായത് വനംവകുപ്പ് ജീവനക്കാര്‍

കാസര്‍കോട്: ജനവാസ കേന്ദ്രത്തിലെത്തിയ പുള്ളിമാന്‍ കിണറില്‍ വീണു. വനംവകുപ്പ് ജീവനക്കാരെത്തി മാനെ രക്ഷപ്പെടുത്തി കമ്പല്ലൂരിലെ കാട്ടില്‍ വിട്ടയച്ചു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് മടിക്കൈ പഞ്ചായത്തിലെ മൂന്നുറോഡിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ മാന്‍ വീണത്.

You cannot copy content of this page