Category: CRIME

പെരുന്നാള്‍ തിരക്കിനിടയില്‍ പൊലീസിനെ കണ്ട് പരുങ്ങി നിന്നു; പരിശോധനയില്‍ പഴ്‌സിനകത്ത് മയക്കുമരുന്ന്; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: എട്ടുഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍, ചാല റോഡിലെ റഫീഖ് മന്‍സിലിലെ മുഹമ്മദ് റാസിഖി(29)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ പെരുന്നാള്‍ തിരക്ക് ഉടലെടുത്തതിന് പിന്നാലെ പൊലീസ് പട്രോളിംഗും ജാഗ്രതയും ശക്തമായിട്ടുണ്ട്.

ഇരിങ്ങാലക്കുടയില്‍ ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; കുത്തേറ്റ് ഒരാള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കത്തികുത്തില്‍ ഒരാള്‍ മരിച്ചു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (25) ആണ് മരണപ്പെട്ടത്. സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂര്‍ക്കനാട്

ഇന്നോവ കാറിൽ കടത്തുകയായിരുന്ന 11000 പാക്കറ്റ് പുകയില ഉത്പ്പന്നം പിടിയിൽ :നെക്രാജെ സ്വദേശികൾ അറസ്റ്റിൽ

കാസർകോട് :ഇന്നോവ കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ മഞ്ചേശ്വരം എസ് ഐ സുമേഷ് രാജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടിച്ചു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കെ എൽ 62

ഉപ്പള ബപ്പായത്തൊട്ടിയിലെ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ച കേസ്; രണ്ടുപേർ പിടിയിൽ

കാസർകോട് : ഉപ്പള ബപ്പായതൊട്ടിയിലെ മുഹമ്മദ് ഫാറൂഖിനെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു പോയി ഇരുമ്പ് വടിയും പഞ്ചും കത്തിയും ഉപയോഗിച്ച് ഗുരുതരനിലയിൽ മർദിച്ചു അവശനാക്കിയ ശേഷം തിരിച്ച് വീട്ടിൽ ഉപേക്ഷിച്ച് രക്ഷപെട്ട കേസിൽ

സ്വത്തുതര്‍ക്കം: യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യക്കും സഹോദരിക്കും ഗുരുതരം

മംഗളൂരു: സ്വത്തുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തടയാന്‍ ചെന്ന ഭാര്യക്കും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ രണ്ടു സഹോദരന്മാരെയും അവരുടെ മക്കളായ മൂന്നു പേരെയും പൊലീസ് അറസ്റ്റു ചെയ്തു.

സോഷ്യല്‍ മീഡിയവഴി പിതാവുമായി അടുപ്പം കൂടി; മറയൂരിലെ വീട്ടില്‍ താമസിക്കാനെത്തിയ ബംഗ്ലാദേശ് സ്വദേശി 14 കാരിയായ മകളെ കടത്തിക്കൊണ്ടുപോയി

14 കാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ലാദേശ് സ്വദേശി പൊലീസിന്റെ പിടിയില്‍. ഇരുപതുകാരനായ മുഷ്താഖ് അഹമ്മദാണ് പിടിയിലായത്. മറയൂരില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തി. മറയൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍

ഹോം സ്റ്റേ ജീവനക്കാരിയെ ഷാള്‍ മുറുക്കി കൊന്നു; കമ്മല്‍ കവര്‍ന്നു

ആലപ്പുഴ: ഹോം സ്റ്റേ ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഒറീസ സ്വദേശിനിയായ ഹസീന ഖാസിറ കൗദ് (44) ആണ് കൊല്ലപ്പെട്ടത്. കുട്ടനാട് വൈശ്യം ഭാഗത്ത് ആണ് നാടിനെ നടുക്കിയ സംഭവം.

അര്‍ധരാത്രിയില്‍ കാമുകിയെ കാണാനെത്തി; കണ്ടത് യമലോകം

സൂറത്ത്: അര്‍ധരാത്രിയില്‍ കാമുകിയെ കാണാനെത്തിയ യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. സൂറത്തിലെ വജ്രാഭരണ നിര്‍മ്മാണ ശാലയിലെ തൊഴിലാളിയായ മെഹുല്‍ സോളങ്കി (23) യാണ് കൊല്ലപ്പെട്ടത്. കാമുകിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് കൊല നടത്തിയത്. തിങ്കളാഴ്ച

യുവതിയുടെ മുഖത്ത് മുളക് പൊടി വിതറി കടന്നു പിടിച്ചു; 16 കാരന്‍ കുടുങ്ങി

ഇടുക്കി: വീട്ടില്‍ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കടന്നു പിടിച്ച പതിനാറുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃമതിയായ 30 കാരിയാണ് അതിക്രമത്തിന് ഇരയായത്.ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഭര്‍ത്താവ്

സ്വത്ത് തര്‍ക്കം: ദേലമ്പാടിയില്‍ യുവാവിന് വെട്ടേറ്റു

കാസര്‍കോട്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണെന്ന് പറയുന്നു പറമ്പില്‍ അതിക്രമിച്ചു കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആദൂര്‍, കുണ്ടാര്‍ ഉയിത്തടുക്കയിലെ ഹസൈനാറി (49)നാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം കണ്ണംകോല്‍ എന്ന സ്ഥലത്താണ് അക്രമം. പറമ്പില്‍ കൃഷിപ്പണിയെടുത്തു കൊണ്ടിരിക്കെ അതിക്രമിച്ചു

You cannot copy content of this page