കടം കൊടുത്ത പണം തിരിച്ചു ചോദിച്ചു; യുവാവിനെ സുഹൃത്ത് കഴുത്തിനു കുത്തിക്കൊന്നു

മംഗ്‌ളൂരു: കടം നല്‍കിയ തുച്ഛമായ തുക തിരികെ ചോദിച്ചയാളെ സുഹൃത്ത് നിഷ്‌കരുണം കഴുത്തിനു കുത്തിക്കൊന്നു. ഉഡുപ്പി, കൊരങ്കപ്പാടിയിലെ പ്രശാന്ത് ഷെട്ടി(32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് വിജയനഗര ജില്ലയിലെ പൂവിനത്തടഗളിയിലെ ഈരണ്ണ എന്ന ദിനേശി(30)നെ ഉഡുപ്പി പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ ഉഡുപ്പി, കെ.എസ്.ആര്‍.ടി.സി ബസിനു സമീപത്തെ കൃഷ്ണകൃപ ബില്‍ഡിംഗിനു സമീപത്താണ് കൊലപാതകം. രാത്രികാലങ്ങളില്‍ കടവരാന്തയില്‍ അന്തിയുറങ്ങി പകല്‍ കൂലിപ്പണിയെടുത്തു വരികയായിരുന്നു ഈരണ്ണ. ഇതിനിടയില്‍ പ്രശാന്ത് ഷെട്ടിയുമായി സൗഹൃദത്തിലാവുകയായിരുന്നു. കൂലിപ്പണിക്കാരനായ ഈരണ്ണ സുഹൃത്തായ പ്രശാന്തില്‍ നിന്നു പണം കടം വാങ്ങാറുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ കടമായി കൊടുത്ത തുച്ഛമായ തുക തിരികെ ചോദിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന ഈരണ്ണ മൂര്‍ച്ഛയേറിയ കത്തി കൊണ്ട് പ്രശാന്ത് ഷെട്ടിയുടെ കഴുത്തിനു കുത്തുകയായിരുന്നു. പ്രശാന്ത് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. വിവരം പ്രതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നു പരിശോധിച്ചു വരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page