പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അലങ്കാര പക്ഷി വില്‍പ്പനഷോപ്പിലെ ജീവനക്കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരി അറസ്റ്റ് ചെയ്തു. കൂവേരി, തിരുങ്കുളത്തെ കെ.വി.അനുരാജിനെ(20)യാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയെ പ്രണയംനടിച്ച് വശത്താക്കി വീട്ടില്‍ വെച്ച് സെപ്തംബര്‍ 22ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. മാനസികമായി തകര്‍ന്ന കുട്ടിയെ ബന്ധുക്കള്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഡോക്ടര്‍ നല്‍കിയ വിവരമനുസരിച്ച് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. തുടര്‍ന്ന് മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തായത്. ഇതേത്തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂവത്ത് അലങ്കാരപ്പക്ഷികളെ വില്‍ക്കുന്ന ഷോപ്പിലെ ജീവനക്കാരനാണ് അനുരാജ്. 2022ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ അനുരാജിനെ അറസ്റ്റ് ചെയ്തിരുന്നു. ആഴ്ചകളോളം ജയിലില്‍ കിടന്നതിനു ശേഷമാണ് ഇയാള്‍ അന്നു ജാമ്യത്തിലിറങ്ങിയിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page