കള്ളക്കുറിച്ചി വിഷമദ്യദുരന്തം; ഒരാള്‍ കസ്റ്റഡിയില്‍, മരണം 55 ആയി, 30 പേര്‍ ഗുരുതരനിലയില്‍

ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തില്‍ ചിന്നദുരൈ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷമദ്യം വിതരണം ചെയ്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. 30 പേര്‍ ഗുരുതരനിലയില്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തു.

അയോധ്യ രാമക്ഷേത്രം പ്രതിഷ്ഠ നടത്തിയ മുഖ്യപുരോഹിതന്‍ അന്തരിച്ചു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠ നടത്തിയ പ്രധാന പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86) ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. ഏതാനും ദിവസമായി അസുഖബാധിതനായിരുന്നു. അന്ത്യകര്‍മ്മം മണികര്‍ണികഘട്ടില്‍ നടക്കും. മഹാരാഷ്ട്ര സോലാപൂര്‍ നിവാസിയാണ്. കുടുംബം തലമുറകളായി വാരണാസിയിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്യാണത്തില്‍ അനുശോചിച്ചു.

വിദ്യാര്‍ത്ഥിനി ബസില്‍ കുഴഞ്ഞ് വീണു മരിച്ചു

പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശിനിയും വിളയാങ്കോട് എം.ജി.എം കോളേജ് ബിഫാം വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമത്തുല്‍ സി.ടി ഷസിയ (19)യാണ് മരിച്ചത്. രാവിലെ കോളേജ് ബസില്‍ കോളേജിലേക്ക് പുറപ്പെട്ട ഷസിയ കീച്ചേരിയില്‍ വച്ച് ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.

അതിതീവ്രമഴയ്ക്ക് സാധ്യത; കാസര്‍കോട് ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലപ്പുറത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കല്യോട്ട് ഇരട്ടക്കൊലക്കേസ്; കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെ നാലു നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

കാസര്‍കോട്: കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ സംബന്ധിച്ച നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡണ്ട്, രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, ടി.രാമകൃഷ്ണന്‍ എന്നിവരെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഇരട്ടക്കൊലക്കേസില്‍ പ്രതികയായ എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് അച്ചടക്ക നടപടി. പ്രമോദ് പെരിയയെ നേരത്തെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഡിസിസി പ്രസിഡണ്ട് പുറത്താക്കിയിരുന്നു.വിവാദത്തെക്കുറിച്ച് കെപിസിസി സമിതി നടത്തിയ അന്വേഷണ …

മോഷണം പോയ സൈക്കിള്‍ കണ്ടെത്താനായില്ല; പുതിയ സൈക്കിള്‍ വാങ്ങി നല്‍കി പൊലീസ്, അഭിജിത്തും മാതാവും ഹാപ്പി

കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്ത് ഗവ. സ്‌കൂളിലെ എട്ടാംക്ലാസിലെ അഭിജിത്ത് ഇനി സ്‌കൂളിലേക്ക് പറക്കും. ഹൊസ്ദുര്‍ഗ് പൊലീസ് വാങ്ങി നല്‍കിയ പുത്തന്‍ സൈക്കിളില്‍. കല്ലൂരാവിയിലെ ശ്രീജയുടെ മകനാണ് അഭിജിത്ത്. സ്വന്തമായി ഉണ്ടായിരുന്ന സൈക്കിള്‍ ആരോ മോഷ്ടിച്ചു കൊണ്ടുപോയി. വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും സൈക്കിള്‍ കണ്ടെത്താനായില്ല. ഇതോടെ അഭിജിത്തിന്റെ സ്‌കൂള്‍ യാത്ര വിഷമത്തിലായി. തുടര്‍ന്ന് അഭിജിത്തും മാതാവ് ശ്രീജയും ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. മോഷണം പോയ സൈക്കിള്‍ കണ്ടെത്തിത്തരണമെന്നായിരുന്നു ആവശ്യം. പരാതി സ്വീകരിച്ച ഹൊസ്ദുര്‍ഗ് പൊലീസ് …

കൈകഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; വൃദ്ധമാതാവിന്റെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

കൊല്ലം: കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് വൃദ്ധമാതാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം, കടയ്ക്കലിലെ 67കാരിയാണ് മകന്റെ അക്രമത്തിന് ഇരയായത്. മാതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് കോട്ടുക്കല്‍ സ്വദേശിയായ നസ്‌റുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി; പരിശോധന തുടരുന്നു

കണ്ണൂര്‍: എരഞ്ഞോളിയില്‍ തേങ്ങ പെറുക്കുന്നതിനിടയില്‍ വയോധികന്‍ ബോംബു പൊട്ടി മരിച്ച സംഭവത്തെത്തുടര്‍ന്ന് ആരംഭിച്ച പരിശോധന തുടരുന്നു. കൂത്തുപറമ്പ് മാങ്ങാട്ടിടം, കിണറ്റിന്റെവിടയില്‍ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ആവിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്. ഇവ പിന്നീട് നിര്‍വീര്യമാക്കി. നേരത്തെ ബിജെപി-സിപിഎം സംഘര്‍ഷം നടന്ന പ്രദേശമാണ് മാങ്ങാട്ടിടം. ബോംബു സൂക്ഷിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുന്നു.

ഗോവണിയില്‍ നിന്ന് വീണ് രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ട് വയസ്സുകാരി മരിച്ചു. പത്തനംതിട്ട, കോന്നി, മാങ്കുളത്തെ പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീര്‍- സജീന ദമ്പതികളുടെ മകള്‍ അസ്രാമറിയമാണ് മരിച്ചത്.ഗോവണിയില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കൃഷ്ണന്‍ കോമരം അന്തരിച്ചു; വിടവാങ്ങിയത് ചീരുംബാ ഭഗവതിയുടെ ഉപാസകന്‍

കാസര്‍കോട്: കാടകം, ചന്ദനടുക്കം ചീരുംബാഭഗവതി ക്ഷേത്രത്തിലെ ചീരുംബാ ഭഗവതി കോമരമായ കര്‍മ്മന്തൊടി, കാവുങ്കാലിലെ കൃഷ്ണന്‍ കോമരം (കിട്ടന്‍ കോരാസന്‍-92) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചന്ദനടുക്ക ക്ഷേത്ര വളപ്പില്‍ ആചാര പ്രകാരം നടക്കും.അരനൂറ്റാണ്ടിലേറെയായി ചീരുംബാഭഗവതിയുടെ കോമരമായി ദേവോപാസന നടത്തിവരികയായിരുന്നു കൃഷ്ണന്‍ കോമരം.ഭാര്യ: മീനാക്ഷി അമ്മ. മക്കള്‍: രാഘവന്‍(തട്ടുമ്മല്‍), രോഹിണി(പറമ്പ്), ഗീത (ഉദുമ), ഓമന (ഉദുമ), സന്ധ്യ (ഉദുമ), നിര്‍മ്മല (കാടകം), ദീപ (കാടകം), ജ്യോതി (കാടകം).