രേഷ്മയുടെ തിരോധാനം; അറസ്റ്റിലായ ബിജു പൗലോസിന്റെ തിരക്കഥകള്‍ ഒന്നൊന്നായി പൊളിച്ചടുക്കി അന്വേഷണ സംഘം; ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞ് പ്രതി, രേഷ്മയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത് ചൈനീസ് നിര്‍മ്മിത ഫോണ്‍ ഉപയോഗിച്ച് സ്ത്രീ ശബ്ദത്തില്‍, എറണാകുളത്തെ കടയില്‍ ജോലിക്കു നിന്നുവെന്ന കഥയും കെട്ടിച്ചമച്ചത്, ബിജു പൗലോസിനെ കുടുക്കിയത് കെട്ടിടം ഉടമകളെന്ന വ്യാജേന എത്തിയ ക്രൈംബ്രാഞ്ച് സംഘം, പ്രതിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച് തെളിവെടുത്തു
കാസര്‍കോട്: പതിനഞ്ചു വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് ഐജി പി. പ്രകാശിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി സജേഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന തന്ത്രപരമായ അന്വേഷണത്തിലാണ് കോളിളക്കം സൃഷ്ടിച്ച കേസില്‍ തുമ്പുണ്ടാക്കിയത്.കേസിന്റെ നാള്‍ വഴികളും അന്വേഷണത്തിന്റെ പുരോഗതിയും ഇങ്ങനെ: ”2010 ജൂണ്‍ മാസത്തിലാണ് ബളാംതോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നു അമ്പലത്തറ, എണ്ണപ്പാറ, മൊയോലം കോളനിയിലെ രാമന്‍-കല്യാണി ദമ്പതികളുടെ മകളായ രേഷ്മ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. അധ്യാപികയാവുകയെന്നതായിരുന്നു രേഷ്മയുടെ ജീവിതാഭിലാഷം. ഇതിനായി …