വണ്ടിച്ചെക്ക് കേസ്: എതിര്‍കക്ഷിക്ക് 3 മാസം തടവും 2,78,000 രൂപ ഫൈനും

കാസര്‍കോട്: വണ്ടിച്ചെക്കു കേസില്‍ കാസര്‍കോട് തെക്കില്‍ഫെറി ബേവിഞ്ച മുണ്ടാങ്കുലം ഹൗസിലെ ഇസ്മയില്‍ എം ഡിയെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നു മാസം തടവും 2,78,000 രൂപ ഫൈനും ശിക്ഷിച്ചു. ഫൈന്‍ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവനുഭവിക്കണമെന്നു വിധിന്യായത്തില്‍ പറഞ്ഞു.
കാസര്‍കോട് ആനവാതുക്കള്‍ ശ്രീകൃഷ്ണ ഹാര്‍ഡ് വെയേര്‍സിന്റെ പരാതിയിലാണ് ശിക്ഷ. 2019 മേയില്‍ ഇസ്മയിലും മകന്‍ മഹ്ഫൂസും ഹാര്‍ഡ്‌വെയേഴ്‌സിനെ സമീപിച്ച് 2,15,530 രൂപയുടെ സാധനങ്ങള്‍ വാങ്ങുകയും 2,00,000രൂപക്കു ചെക്കു നല്‍കുകയുമായിരുന്നു. എന്നാല്‍ കളക്ഷനയച്ച ചെക്ക് അക്കൗണ്ടില്‍ പണമില്ലെന്ന അറിയിപ്പോടെ മടങ്ങി. തുടര്‍ന്നു നടത്തിയ നിയമനടപടികളെ തുടര്‍ന്നാണ് കോടതി വിധി. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. മാധവന്‍ മലങ്കാട് കോടതിയില്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page