സീതാംഗോളി, മുഖാരിക്കണ്ടത്ത് ഹാര്‍ഡ്‌വേര്‍സ് കടയില്‍ വന്‍ തീപിടിത്തം; 4 യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുന്നു

കാസര്‍കോട്: സീതാംഗോളി, മുഖാരിക്കണ്ടത്ത് വന്‍ തീപിടിത്തം. ബദിയഡുക്ക അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള ‘ഹാര്‍സ്’ എന്ന ഹാര്‍ഡ്‌വെയര്‍ കടയിലാണ് തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് സ്ഥാപനത്തിനു അകത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. വിവരമറിഞ്ഞ് കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നായി രണ്ടു വീതം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തുണ്ട്. നിരവധി നാട്ടുകാരും സ്ഥലത്തു തടിച്ചു കൂടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page