കോണ്‍ക്രീറ്റ് മിക്സുമായെത്തിയ ലോറി കുഴിയില്‍വീണു ചരിഞ്ഞു തോട്ടിലേക്കു മറിയുമെന്ന നിലയില്‍; വാഹനം എടുത്തുമാറ്റാന്‍ കൊണ്ടുവന്ന ക്രെയിനും കുഴിയില്‍ വീണു, ഒടുവില്‍ ബദിര-താന്നിയത്ത് റോഡ് അടച്ചു
കാസര്‍കോട്: റോഡിന്റെ ദുരവസ്ഥ അണങ്കൂര്‍ ബെദിരയില്‍ വ്യാഴാഴ്ച ജനങ്ങളെ മുള്‍മുനയില്‍ എത്തിച്ചു. നാട്ടുകാര്‍ ഭയക്കുകയും പരിഭ്രമിക്കുകയും ചെയ്തു. ഒടുവില്‍ ബദിര-താനിയത്ത് റോഡ് അടച്ചു ജനങ്ങളുടെ ഗതാഗതം മുട്ടിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന ബദിര ജുമാമസ്ജിദിന്റെ കോണ്‍ക്രീറ്റിനു, കോണ്‍ക്രീറ്റ് മിക്സുമായെത്തിയ വാഹനം കുഴിയില്‍ വീണു തോട്ടിലേക്കു ചരിഞ്ഞു ഏതു നിമിഷവും തോട്ടിലേക്കു വീഴാമെന്ന നിലയിലാവുകയായിരുന്നു. ഒരു തരത്തിലും വാഹനം ആ നിലയില്‍ നിന്നു മാറ്റാന്‍ കഴിയാതെ വന്നതോടെ ലോറി എടുത്തുയര്‍ത്തി മാറ്റിവയ്ക്കാന്‍ മസ്ജിദ് കമ്മിറ്റി ഒരു ക്രെയിന്‍ സ്ഥലത്തെത്തിച്ചു. ലോറി എടുത്തുയര്‍ത്തി …