യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സുഹൃത്തിനു അയച്ചു കൊടുത്ത കേസ്; ഗള്‍ഫിലേക്ക് കടന്ന പ്രതി മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍
കാസര്‍കോട്: പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഗള്‍ഫിലേക്ക് കടക്കുകയും പീഡന ദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്തിനു അയച്ചു കൊടുക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍. വെസ്റ്റ് എളേരി ചീര്‍ക്കയത്തെ ആലക്കോടന്‍ ഹൗസില്‍ ജയകൃഷ്ണനെയാണ് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ ടി. മുകുന്ദനും സംഘവും മംഗ്ളൂരു വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്.2024 മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത ശേഷം ജയകൃഷ്ണന്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗള്‍ഫില്‍ വച്ച് വ്യാജ ഇന്‍സ്റ്റഗ്രാം …