ദേശീയ പാതയിലെ തകര്‍ച്ച: ഐഐടി സംഘം കാസര്‍കോട്ടേക്ക്, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ദേശീയ പാത വിവിധ സ്ഥലങ്ങളില്‍ തകര്‍ന്നതിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം കേരളത്തിലേക്ക്. ഐഐടിയിലെ റോഡു വിഭാഗം പ്രൊഫ. കെ.ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കേരളത്തിലെത്തുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി. സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഉദ്യോഗസ്ഥരും കരാറുകാരും കുറ്റക്കാരാണെങ്കില്‍ നടപടിയെടുക്കും. ആവശ്യമായി വന്നാല്‍ കരാര്‍ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും-മന്ത്രി വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, ജില്ലകളിലാണ് ദേശീയ പാതയില്‍ കനത്ത മഴയില്‍ വലിയ തകര്‍ച്ച ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page